☩ ബൈബിൾBible

☩ Books
പഴയ നിയമംOld Testament
പുതിയ നിയമംNew Testament
ഉല്‍പത്തി (Genesis) പുറപ്പാട് (Exodus) ലേവ്യർ (Leviticus) സംഖ്യ (Numbers) നിയമാവർത്തനം (Deuteronomy) ജോഷ്വ (Joshua) ന്യായാധിപന്മാർ (Judges) റൂത്ത് (Ruth) 1 സാമുവൽ (1 Samuel) 2 സാമുവൽ (2 Samuel) 1 രാജാക്കന്മാർ (1 Kings) 2 രാജാക്കന്മാർ (2 Kings) 1 ദിനവൃത്താന്തം (1 Chronicles) 2 ദിനവൃത്താന്തം (2 Chronicles) എസ്രാ (Ezra) നെഹെമിയാ (Nehemiah) തോബിത് (Tobit) യൂദിത്ത് (Judith) എസ്തേർ (Esther) 1 മക്കബായർ (1 Maccabees) 2 മക്കബായർ (2 Maccabees) ജോബ് (Job) സങ്കീർത്തനങ്ങൾ (Psalms) സുഭാഷിതങ്ങൾ (Proverbs) സഭാപ്രസംഗകൻ (Ecclesiastes) ഉത്തമഗീതം (Song of Solomon) ജ്ഞാനം (Wisdom) പ്രഭാഷകൻ (Sirach) ഏശയ്യാ (Isaiah) ജറെമിയാ (Jeremiah) വിലാപങ്ങൾ (Lamentations) ബാറൂക്ക് (Baruch) എസെക്കിയേൽ (Ezekiel) ദാനിയേൽ (Daniel) ഹോസിയാ (Hosea) ജോയേൽ (Joel) ആമോസ് (Amos) ഒബാദിയാ (Obadiah) യോനാ (Jonah) മിക്കാ (Micah) നാഹൂം (Nahum) ഹബക്കൂക്ക് (Habakkuk) സെഫാനിയാ (Zephaniah) ഹഗ്ഗായി (Haggai) സഖറിയാ (Zechariah) മലാക്കി (Malachi)

സങ്കീർത്തനങ്ങൾ (Psalms)

☩ Chapter 115
Tools:
കര്‍ത്താവു മാത്രമാണു ദൈവം
1
ഞങ്ങള്‍ക്കല്ല, കര്‍ത്താവേ, ഞങ്ങള്‍ക്കല്ല, അങ്ങയുടെ കാരുണ്യത്തെയുംവിശ്വസ്തതയെയുംപ്രതി അങ്ങയുടെ നാമത്തിനാണു മഹത്വം നല്‍കപ്പെടേണ്ടത്.
2
അവരുടെ ദൈവമെവിടെ എന്നു ജനതകള്‍ പറയാന്‍ ഇടയാക്കുന്നതെന്തിന്?
3
നമ്മുടെ ദൈവം സ്വര്‍ഗത്തിലാണ്; തനിക്കിഷ്ടമുള്ളതെല്ലാം അവിടുന്നു ചെയ്യുന്നു.
4
അവരുടെ വിഗ്രഹങ്ങള്‍സ്വര്‍ണവും വെള്ളിയുമാണ്; മനുഷ്യരുടെ കരവേലകള്‍മാത്രം!
5
അവയ്ക്കു വായുണ്ട്, എന്നാല്‍ മിണ്ടുന്നില്ല; കണ്ണുണ്ട്, എന്നാല്‍ കാണുന്നില്ല.
6
അവയ്ക്കു കാതുണ്ട്, എന്നാല്‍ കേള്‍ക്കുന്നില്ല: മൂക്കുണ്ട്, എന്നാല്‍ മണത്തറിയുന്നില്ല.
7
അവയ്ക്കു കൈയുണ്ട്, എന്നാല്‍സ്പര്‍ശിക്കുന്നില്ല; കാലുണ്ട്, എന്നാല്‍ നടക്കുന്നില്ല; അവയുടെ കണ്ഠത്തില്‍നിന്നു സ്വരംഉയരുന്നില്ല.
8
അവയെ നിര്‍മിക്കുന്നവര്‍അവയെപ്പോലെയാണ്; അവയില്‍ആശ്രയിക്കുന്നവരും അതുപോലെതന്നെ.
9
ഇസ്രായേലേ, കര്‍ത്താവില്‍ ആശ്രയിക്കുവിന്‍; അവിടുന്നാണു നിങ്ങളുടെ സഹായവുംപരിചയും.
10
അഹറോന്റെ ഭവനമേ, കര്‍ത്താവില്‍ ശരണം വയ്ക്കുവിന്‍; അവിടുന്നാണു നിങ്ങളുടെ സഹായവും പരിചയും.
11
കര്‍ത്താവിന്റെ ഭക്തരേ, കര്‍ത്താവില്‍ആശ്രയിക്കുവിന്‍; അവിടുന്നാണുനിങ്ങളുടെ സഹായവും പരിചയും.
12
കര്‍ത്താവിനു നമ്മെക്കുറിച്ചു വിചാരമുണ്ട്, അവിടുന്നു നമ്മെ അനുഗ്രഹിക്കും; അവിടുന്ന് ഇസ്രായേല്‍ഭവനത്തെആശീര്‍വദിക്കും; അഹറോന്റെ ഭവനത്തെ അനുഗ്രഹിക്കും.
13
കര്‍ത്താവിന്റെ ഭക്തന്‍മാരെ, ചെറിയവരെയും വലിയവരെയും, അവിടുന്ന് അനുഗ്രഹിക്കും.
14
കര്‍ത്താവു നിങ്ങളെ അനുഗ്രഹിക്കട്ടെ!നിങ്ങളെയും നിങ്ങളുടെ മക്കളെയും.
15
ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവു നിങ്ങളെ അനുഗ്രഹിക്കട്ടെ!
16
ആകാശം കര്‍ത്താവിനു മാത്രമുള്ളത്; എന്നാല്‍, ഭൂമി അവിടുന്നു മനുഷ്യമക്കള്‍ക്കു നല്‍കിയിരിക്കുന്നു.
17
മരിച്ചവരും നിശ്ശബ്ദതയില്‍ആണ്ടുപോയവരും കര്‍ത്താവിനെസ്തുതിക്കുന്നില്ല.
18
എന്നാല്‍, നമ്മള്‍ ഇന്നുമെന്നേക്കും കര്‍ത്താവിനെ സ്തുതിക്കും; കര്‍ത്താവിനെ സ്തുതിക്കുവിന്‍.
- Advertisement -
☩ Books
പഴയOld
പുതിയNew

Link to Heaven