☩ ബൈബിൾBible

☩ Books
പഴയ നിയമംOld Testament
പുതിയ നിയമംNew Testament
ഉല്‍പത്തി (Genesis) പുറപ്പാട് (Exodus) ലേവ്യർ (Leviticus) സംഖ്യ (Numbers) നിയമാവർത്തനം (Deuteronomy) ജോഷ്വ (Joshua) ന്യായാധിപന്മാർ (Judges) റൂത്ത് (Ruth) 1 സാമുവൽ (1 Samuel) 2 സാമുവൽ (2 Samuel) 1 രാജാക്കന്മാർ (1 Kings) 2 രാജാക്കന്മാർ (2 Kings) 1 ദിനവൃത്താന്തം (1 Chronicles) 2 ദിനവൃത്താന്തം (2 Chronicles) എസ്രാ (Ezra) നെഹെമിയാ (Nehemiah) തോബിത് (Tobit) യൂദിത്ത് (Judith) എസ്തേർ (Esther) 1 മക്കബായർ (1 Maccabees) 2 മക്കബായർ (2 Maccabees) ജോബ് (Job) സങ്കീർത്തനങ്ങൾ (Psalms) സുഭാഷിതങ്ങൾ (Proverbs) സഭാപ്രസംഗകൻ (Ecclesiastes) ഉത്തമഗീതം (Song of Solomon) ജ്ഞാനം (Wisdom) പ്രഭാഷകൻ (Sirach) ഏശയ്യാ (Isaiah) ജറെമിയാ (Jeremiah) വിലാപങ്ങൾ (Lamentations) ബാറൂക്ക് (Baruch) എസെക്കിയേൽ (Ezekiel) ദാനിയേൽ (Daniel) ഹോസിയാ (Hosea) ജോയേൽ (Joel) ആമോസ് (Amos) ഒബാദിയാ (Obadiah) യോനാ (Jonah) മിക്കാ (Micah) നാഹൂം (Nahum) ഹബക്കൂക്ക് (Habakkuk) സെഫാനിയാ (Zephaniah) ഹഗ്ഗായി (Haggai) സഖറിയാ (Zechariah) മലാക്കി (Malachi)

സങ്കീർത്തനങ്ങൾ (Psalms)

☩ Chapter 35
Tools:
കര്‍ത്താവേ, നീതി നടത്തിത്തരണമേ!
1
കര്‍ത്താവേ, എന്നില്‍ കുറ്റമാരോപിക്കുന്നവനില്‍ അങ്ങു കുറ്റം ആരോപിക്കണമേ! എന്നോടു പൊരുതുന്നവനോട് അങ്ങു പൊരുതണമേ!
2
കവചവും പരിചയും ധരിച്ച് എന്റെ സഹായത്തിനു വരണമേ;
3
എന്നെ പിന്‍തുടരുന്നവരെ കുന്തമെടുത്തു തടയണമേ! ഞാനാണു നിന്റെ രക്ഷയെന്ന് എന്റെ പ്രാണനോട് അരുളിച്ചെയ്യണമേ!
4
എന്റെ ജീവന്‍ വേട്ടയാടുന്നവരെ ലജ്ജിതരും അപമാനിതരും ആക്കണമേ! എനിക്കെതിരേ അനര്‍ഥം നിരൂപിക്കുന്നവര്‍ ഭ്രമിച്ചു പിന്തിരിയട്ടെ!
5
അവരെ കര്‍ത്താവിന്റെ ദൂതന്‍ ആട്ടിപ്പായിക്കട്ടെ! അവര്‍ കാറ്റില്‍പ്പെട്ട പതിരുപോലെയാകട്ടെ!
6
കര്‍ത്താവിന്റെ ദൂതന്‍ അവരെ അനുധാവനം ചെയ്യട്ടെ! അവരുടെ വഴി അന്ധകാരപൂര്‍ണവും തെന്നിവീഴുന്നതുമാകട്ടെ!
7
അകാരണമായി അവര്‍ എനിക്കു വലവിരിച്ചു; കാരണം കൂടാതെ അവര്‍ എന്നെ വീഴ്ത്താന്‍ കുഴികുഴിച്ചു.
8
അപ്രതീക്ഷിതമായി നാശം അവരുടെമേല്‍ പതിക്കട്ടെ! തങ്ങള്‍ വിരിച്ചവലയില്‍ അവര്‍ തന്നെ കുടുങ്ങട്ടെ; അവര്‍ അതില്‍ വീണു നശിക്കട്ടെ.
9
അപ്പോള്‍ ഞാന്‍ കര്‍ത്താവില്‍ ആനന്ദിക്കും; അവിടുത്തെ രക്ഷയില്‍ ആനന്ദിച്ച് ഉല്ലസിക്കും.
10
കര്‍ത്താവേ, എന്റെ അസ്ഥികള്‍ പ്രഘോഷിക്കും: അങ്ങേക്കു തുല്യനായി ആരുണ്ട്? ബലഹീനനെ ശക്തരില്‍ നിന്നും ദുര്‍ബലനും ദരിദ്രനുമായവനെ കവര്‍ച്ചക്കാരില്‍ നിന്നും അങ്ങു രക്ഷിക്കുന്നു.
11
നീചസാക്ഷികള്‍ എഴുന്നേല്‍ക്കുന്നു, ഞാന്‍ അറിയാത്ത കാര്യങ്ങള്‍ അവര്‍ എന്നോടു ചോദിക്കുന്നു.
12
നന്‍മയ്ക്കു പ്രതിഫലമായി അവര്‍ എനിക്കു തിന്‍മ തരുന്നു; ഞാന്‍ നിസ്‌സഹായനായിരിക്കുന്നു.
13
എന്നാല്‍ ‍, അവര്‍ രോഗികളായിരുന്നപ്പോള്‍ ഞാന്‍ ചാക്കുടുത്ത് ഉപവസിച്ച് ആത്മപീഡനമേറ്റു; ശിരസ്‌സു നമിച്ചു ഞാന്‍ പ്രാര്‍ഥിച്ചു.
14
സുഹൃത്തിനെയോ സഹോദരനെയോ ഓര്‍ത്തുദുഃഖിക്കുന്നവനെപ്പോലെ ഞാന്‍ പ്രാര്‍ഥിച്ചു; അമ്മയെ ഓര്‍ത്തു വിലപിക്കുന്നവനെപ്പോലെ, കരഞ്ഞുകൊണ്ടു തലകുനിച്ചു നടന്നു.
15
എന്നാല്‍ ‍, അവര്‍ എന്റെ വീഴ്ചയില്‍ കൂട്ടംകൂടി ആഹ്‌ളാദിച്ചു; ഞാനറിയാത്ത മുടന്തന്‍മാര്‍ നിര്‍ത്താതെ എന്നെ പരിഹസിച്ചു.
16
അവര്‍ എന്നെ ക്രൂരമായി പരിഹസിച്ചു; എന്റെ നേരേ പല്ലിറുമ്മി.
17
കര്‍ത്താവേ, അങ്ങ് എത്രനാള്‍ ഇതു നോക്കിനില്‍ക്കും? അവരുടെ ആക്രമണങ്ങളില്‍ നിന്ന് എന്നെ രക്ഷിക്കണമേ! ഈ സിംഹങ്ങളില്‍ നിന്ന് എന്റെ ജീവനെ രക്ഷിക്കണമേ!
18
അപ്പോള്‍ ‍, ഞാന്‍ മഹാസഭയില്‍ അങ്ങേക്കു നന്ദി പ്രകാശിപ്പിക്കും; ജനസമൂഹത്തില്‍ ഞാനങ്ങയെ സ്തുതിക്കും.
19
വഞ്ചകരായ എന്റെ ശത്രുക്കള്‍ എന്നെ നോക്കി സന്തോഷിക്കാന്‍ ഇടയാക്കരുതേ! അകാരണമായി എന്നെ വെറുക്കുന്നവര്‍ കണ്ണിറുക്കാന്‍ ഇടയാക്കരുതേ!
20
അവര്‍ സമാധാനത്തെപ്പറ്റി സംസാരിക്കുന്നില്ല; ശാന്തമായി താമസിക്കുന്നവര്‍ക്കെതിരേ വഞ്ചന നിരൂപിക്കുന്നു.
21
അവര്‍ എന്റെ നേരേ വായ് പിളര്‍ന്നിരിക്കുന്നു; ഹായ്! ഞങ്ങള്‍ അതു നേരില്‍കണ്ടു എന്ന് അവര്‍ പറയുന്നു.
22
കര്‍ത്താവേ, അവിടുന്നു കണ്ടിട്ടുണ്ടല്ലോ, അവിടുന്നു മൗനമായിരിക്കരുതേ! കര്‍ത്താവേ, എന്നില്‍നിന്നകന്നിരിക്കരുതേ!
23
എന്റെ ദൈവമായ കര്‍ത്താവേ, എനിക്കു നീതിനടത്തിത്തരാന്‍ ഉണര്‍ന്നെഴുന്നേല്‍ക്കണമേ!
24
എന്റെ ദൈവമായ കര്‍ത്താവേ, അങ്ങയുടെ നീതിക്കൊത്ത് എനിക്കു നീതിനടത്തിത്തരണമേ! അവര്‍ എന്റെ മേല്‍ വിജയം ആഘോഷിക്കാന്‍ ഇടയാക്കരുതേ!
25
ഞങ്ങളുടെ ആഗ്രഹം സാധിച്ചുവെന്ന് അവര്‍ പറയാതിരിക്കട്ടെ! ഞങ്ങള്‍ അവനെ വിഴുങ്ങിയെന്ന് അവര്‍ വീമ്പിളക്കാതിരിക്കട്ടെ!
26
എന്റെ അനര്‍ഥത്തില്‍ ആഹ്‌ളാദിക്കുന്നവര്‍ ലജ്ജിച്ചു സംഭ്രമിക്കട്ടെ! എനിക്കെതിരേ അഹങ്കരിക്കുന്നവരെ ലജ്ജയും അപമാനവും പൊതിയട്ടെ!
27
എന്റെ നീതി സ്ഥാപിച്ചുകിട്ടാന്‍ ആഗ്രഹിക്കുന്നവര്‍ ആനന്ദിച്ച് ആര്‍പ്പിടട്ടെ! തന്റെ ദാസന്റെ ശ്രേയസ്‌സില്‍ സന്തോഷിക്കുന്ന കര്‍ത്താവു വലിയവനാണ്, എന്ന് അവര്‍ എന്നും പറയുമാറാകട്ടെ!
28
അപ്പോള്‍ ‍, എന്റെ നാവ് അങ്ങയുടെ നീതിയും സ്തുതിയും രാപകല്‍ ഘോഷിക്കും.
- Advertisement -
☩ Books
പഴയOld
പുതിയNew

Link to Heaven