☩ ബൈബിൾBible

☩ Books
പഴയ നിയമംOld Testament
പുതിയ നിയമംNew Testament
ഉല്‍പത്തി (Genesis) പുറപ്പാട് (Exodus) ലേവ്യർ (Leviticus) സംഖ്യ (Numbers) നിയമാവർത്തനം (Deuteronomy) ജോഷ്വ (Joshua) ന്യായാധിപന്മാർ (Judges) റൂത്ത് (Ruth) 1 സാമുവൽ (1 Samuel) 2 സാമുവൽ (2 Samuel) 1 രാജാക്കന്മാർ (1 Kings) 2 രാജാക്കന്മാർ (2 Kings) 1 ദിനവൃത്താന്തം (1 Chronicles) 2 ദിനവൃത്താന്തം (2 Chronicles) എസ്രാ (Ezra) നെഹെമിയാ (Nehemiah) തോബിത് (Tobit) യൂദിത്ത് (Judith) എസ്തേർ (Esther) 1 മക്കബായർ (1 Maccabees) 2 മക്കബായർ (2 Maccabees) ജോബ് (Job) സങ്കീർത്തനങ്ങൾ (Psalms) സുഭാഷിതങ്ങൾ (Proverbs) സഭാപ്രസംഗകൻ (Ecclesiastes) ഉത്തമഗീതം (Song of Solomon) ജ്ഞാനം (Wisdom) പ്രഭാഷകൻ (Sirach) ഏശയ്യാ (Isaiah) ജറെമിയാ (Jeremiah) വിലാപങ്ങൾ (Lamentations) ബാറൂക്ക് (Baruch) എസെക്കിയേൽ (Ezekiel) ദാനിയേൽ (Daniel) ഹോസിയാ (Hosea) ജോയേൽ (Joel) ആമോസ് (Amos) ഒബാദിയാ (Obadiah) യോനാ (Jonah) മിക്കാ (Micah) നാഹൂം (Nahum) ഹബക്കൂക്ക് (Habakkuk) സെഫാനിയാ (Zephaniah) ഹഗ്ഗായി (Haggai) സഖറിയാ (Zechariah) മലാക്കി (Malachi)

സങ്കീർത്തനങ്ങൾ (Psalms)

☩ Chapter 81
Tools:
ഉത്‌സവഗാനം
1
നമ്മുടെ ശക്തികേന്ദ്രമായ ദൈവത്തെഉച്ചത്തില്‍ പാടിപ്പുകഴ്ത്തുവിന്‍; യാക്കോബിന്റെ ദൈവത്തിന് ആനന്ദത്തോടെ ആര്‍പ്പുവിളിക്കുവിന്‍.
2
തപ്പുകൊട്ടിയും കിന്നരവും വീണയുംഇമ്പമായി മീട്ടിയും ഗാനമുതിര്‍ക്കുവിന്‍.
3
അമാവാസിയിലും നമ്മുടെ ഉത്‌സവദിനമായ പൗര്‍ണമിയിലും കാഹളമൂതുവിന്‍.
4
എന്തെന്നാല്‍, അത് ഇസ്രായേലിലെ ചട്ടവും യാക്കോബിന്റെ ദൈവം നല്‍കിയപ്രമാണവുമാണ്.
5
ഈജിപ്തിലേക്കു തിരിച്ചപ്പോള്‍ ജോസഫിനും അവിടുന്ന് ഈ നിയമം നല്‍കി; അപരിചിതമായ ഒരു ശബ്ദം ഞാന്‍ കേള്‍ക്കുന്നു:
6
ഞാന്‍ നിന്റെ തോളില്‍ നിന്നു ഭാരം ഇറക്കിവച്ചു; നിന്റെ കൈകളെ കുട്ടയില്‍ നിന്നു വിടുവിച്ചു.
7
കഷ്ടകാലത്തു നീ വിളിച്ചപേക്ഷിച്ചു; ഞാന്‍ നിന്നെ മോചിപ്പിച്ചു; അദൃശ്യനായി ഇടിമുഴക്കത്തിലൂടെ നിനക്ക് ഉത്തരമരുളി; മെരീബാജലാശയത്തിനരികെവച്ചുഞാന്‍ നിന്നെ പരീക്ഷിച്ചു.
8
എന്റെ ജനമേ, ഞാന്‍ മുന്നറിയിപ്പുനല്‍കുമ്പോള്‍ ശ്രദ്ധിച്ചു കേള്‍ക്കുക; ഇസ്രായേലേ, നീ എന്റെ വാക്കുകേട്ടിരുന്നെങ്കില്‍!
9
നിങ്ങളുടെയിടയില്‍ അന്യദൈവമുണ്ടാകരുത്; ഒരന്യദൈവത്തെയും നീ വണങ്ങരുത്.
10
ഈജിപ്തു ദേശത്തുനിന്നു നിന്നെ മോചിപ്പിച്ച ദൈവമായ കര്‍ത്താവു ഞാനാണ്; നീ വായ് തുറക്കുക; ഞാന്‍ നിനക്കു ഭക്ഷിക്കാന്‍ നല്‍കാം.
11
എന്നാല്‍, എന്റെ ജനം എന്റെ വാക്കു കേട്ടില്ല; ഇസ്രായേല്‍ എന്നെ കൂട്ടാക്കിയില്ല.
12
അതിനാല്‍, അവര്‍ തന്നിഷ്ടപ്രകാരം നടക്കാന്‍ ഞാന്‍ അവരെ അവരുടെഹൃദയകാഠിന്യത്തിനു വിട്ടുകൊടുത്തു.
13
എന്റെ ജനം എന്റെ വാക്കു കേട്ടിരുന്നെങ്കില്‍, ഇസ്രായേല്‍ എന്റെ മാര്‍ഗത്തില്‍ചരിച്ചിരുന്നെങ്കില്‍,
14
അതിവേഗം അവരുടെ വൈരികളെ ഞാന്‍ കീഴ്‌പ്പെടുത്തുമായിരുന്നു; അവരുടെ ശത്രുക്കള്‍ക്കെതിരേ എന്റെ കരം ഉയര്‍ത്തുമായിരുന്നു.
15
കര്‍ത്താവിനെ വെറുക്കുന്നവര്‍ അവിടുത്തെ കാല്‍ക്കല്‍ വീഴുമായിരുന്നു; അവരുടെ ശിക്ഷ എന്നേക്കുംനിലനില്‍ക്കുമായിരുന്നു.
16
ഞാന്‍ മേല്‍ത്തരം ഗോതമ്പുകൊണ്ടു നിങ്ങളെ തീറ്റിപ്പോറ്റുമായിരുന്നു; പാറയില്‍ നിന്നുള്ള തേന്‍കൊണ്ടു നിങ്ങളെ സംതൃപ്തരാക്കുമായിരുന്നു.
- Advertisement -
☩ Books
പഴയOld
പുതിയNew

Link to Heaven