☩ ബൈബിൾBible

☩ Books
പഴയ നിയമംOld Testament
പുതിയ നിയമംNew Testament
ഉല്‍പത്തി (Genesis) പുറപ്പാട് (Exodus) ലേവ്യർ (Leviticus) സംഖ്യ (Numbers) നിയമാവർത്തനം (Deuteronomy) ജോഷ്വ (Joshua) ന്യായാധിപന്മാർ (Judges) റൂത്ത് (Ruth) 1 സാമുവൽ (1 Samuel) 2 സാമുവൽ (2 Samuel) 1 രാജാക്കന്മാർ (1 Kings) 2 രാജാക്കന്മാർ (2 Kings) 1 ദിനവൃത്താന്തം (1 Chronicles) 2 ദിനവൃത്താന്തം (2 Chronicles) എസ്രാ (Ezra) നെഹെമിയാ (Nehemiah) തോബിത് (Tobit) യൂദിത്ത് (Judith) എസ്തേർ (Esther) 1 മക്കബായർ (1 Maccabees) 2 മക്കബായർ (2 Maccabees) ജോബ് (Job) സങ്കീർത്തനങ്ങൾ (Psalms) സുഭാഷിതങ്ങൾ (Proverbs) സഭാപ്രസംഗകൻ (Ecclesiastes) ഉത്തമഗീതം (Song of Solomon) ജ്ഞാനം (Wisdom) പ്രഭാഷകൻ (Sirach) ഏശയ്യാ (Isaiah) ജറെമിയാ (Jeremiah) വിലാപങ്ങൾ (Lamentations) ബാറൂക്ക് (Baruch) എസെക്കിയേൽ (Ezekiel) ദാനിയേൽ (Daniel) ഹോസിയാ (Hosea) ജോയേൽ (Joel) ആമോസ് (Amos) ഒബാദിയാ (Obadiah) യോനാ (Jonah) മിക്കാ (Micah) നാഹൂം (Nahum) ഹബക്കൂക്ക് (Habakkuk) സെഫാനിയാ (Zephaniah) ഹഗ്ഗായി (Haggai) സഖറിയാ (Zechariah) മലാക്കി (Malachi)

സങ്കീർത്തനങ്ങൾ (Psalms)

☩ Chapter 66
Tools:
കര്‍ത്താവിനെ സ്തുതിക്കുവിന്‍
1
ഭൂവാസികളേ, ആഹ്‌ളാദത്തോടെ ദൈവത്തിന് ആര്‍പ്പുവിളിക്കുവിന്‍ .
2
അവിടുത്തെ നാമത്തിന്റെ മഹത്വം പ്രകീര്‍ത്തിക്കുവിന്‍ ; സ്തുതികളാല്‍ അവിടുത്തെ മഹത്വപ്പെടുത്തുവിന്‍ ‍.
3
അവിടുത്തെ പ്രവൃത്തികള്‍ എത്ര ഭീതിജനകം! അങ്ങയുടെ ശക്തിപ്രഭാവത്താല്‍ ശത്രുക്കള്‍ അങ്ങേക്കു കീഴടങ്ങും.
4
ഭൂവാസികള്‍ മുഴുവന്‍ അവിടുത്തെ ആരാധിക്കുന്നു, അവര്‍ അങ്ങയെ പാടിപ്പുകഴ്ത്തുന്നു, അങ്ങയുടെ നാമത്തിനു സ്‌തോത്രമാലപിക്കുന്നു.
5
ദൈവത്തിന്റെ പ്രവൃത്തികള്‍ വന്നു കാണുവിന്‍ ‍, മനുഷ്യരുടെ ഇടയില്‍ അവിടുത്തെ പ്രവൃത്തികള്‍ ഭീതിജനകമാണ്.
6
അവിടുന്നു സമുദ്രത്തെ ഉണങ്ങിയ നിലമാക്കി; അവര്‍ അതിലൂടെ നടന്നുനീങ്ങി, അവിടെ നമ്മള്‍ ദൈവത്തില്‍ സന്തോഷിച്ചു.
7
അവിടുന്നു തന്റെ ശക്തിയില്‍എന്നേക്കും വാഴും; അവിടുന്നു ജനതകളെ നിരീക്ഷിക്കുന്നു; കലഹപ്രിയര്‍ അഹങ്കരിക്കാതിരിക്കട്ടെ!
8
ജനതകളേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍ ‍! അവിടുത്തെ സ്തുതിക്കുന്ന സ്വരം ഉയരട്ടെ!
9
അവിടുന്നു നമ്മുടെ ജീവന്‍ കാത്തുപാലിക്കുന്നു; നമ്മുടെ കാലിടറാന്‍ അവിടുന്നു സമ്മതിക്കുകയില്ല.
10
ദൈവമേ, അങ്ങു ഞങ്ങളെ പരീക്ഷിച്ചറിഞ്ഞു; ഞങ്ങളെ വെള്ളിയെന്നപോലെ അങ്ങു പരിശോധിച്ചു.
11
അവിടുന്നു ഞങ്ങളെ വലയില്‍ കുടുക്കി; ഞങ്ങളുടെമേല്‍ വലിയ ഭാരം ചുമത്തി.
12
ശത്രുക്കള്‍ ഞങ്ങളെ ചവിട്ടിമെതിക്കാന്‍അങ്ങ് ഇടയാക്കി; ഞങ്ങള്‍ തീയിലും വെള്ളത്തിലും കൂടികടക്കേണ്ടിവന്നു; എങ്കിലും അങ്ങു ഞങ്ങളെ വിശാലഭൂമിയില്‍ കൊണ്ടുവന്നു.
13
ദഹനബലിയുമായി ഞാന്‍ അങ്ങയുടെ ആലയത്തില്‍ വരും; അങ്ങയോടുള്ള എന്റെ നേര്‍ച്ചകള്‍ ഞാന്‍ നിറവേറ്റും.
14
കഷ്ടതയിലായിരുന്നപ്പോള്‍ എന്റെ നാവുകൊണ്ടു നേര്‍ന്നതാണ് അവ.
15
കൊഴുത്ത മൃഗങ്ങളെ ദഹനബലിയായി ഞാന്‍ അങ്ങേക്ക് അര്‍പ്പിക്കും; മുട്ടാടുകളുടെ ബലിയുടെ ധൂമം ഉയരും; കാളകളെയും ആടുകളെയും ഞാന്‍ കാഴ്ച അര്‍പ്പിക്കും.
16
ദൈവഭക്തരേ, വന്നു കേള്‍ക്കുവിന്‍ ‍, അവിടുന്ന് എനിക്കുവേണ്ടി ചെയ്തതെല്ലാം ഞാന്‍ വിവരിക്കാം.
17
ഞാന്‍ അവിടുത്തോട് ഉച്ചത്തില്‍ വിളിച്ചപേക്ഷിച്ചു; എന്റെ നാവുകൊണ്ടു ഞാന്‍ അവിടുത്തെ പുകഴ്ത്തി.
18
എന്റെ ഹൃദയത്തില്‍ ദുഷ്ടതകുടിയിരുന്നെങ്കില്‍ കര്‍ത്താവു കേള്‍ക്കുമായിരുന്നില്ല.
19
എന്നാല്‍ ‍, ദൈവം കേട്ടിരിക്കുന്നു; എന്റെ പ്രാര്‍ഥനയുടെ സ്വരം അവിടുന്നു ശ്രദ്ധിച്ചിരിക്കുന്നു.
20
ദൈവം വാഴ്ത്തപ്പെടട്ടെ! അവിടുന്ന് എന്റെ പ്രാര്‍ഥന തള്ളിക്കളഞ്ഞില്ല; അവിടുത്തെ കാരുണ്യം എന്നില്‍ നിന്ന് എടുത്തുകളഞ്ഞില്ല.
- Advertisement -
☩ Books
പഴയOld
പുതിയNew

Link to Heaven