☩ ബൈബിൾBible

☩ Books
പഴയ നിയമംOld Testament
പുതിയ നിയമംNew Testament
ഉല്‍പത്തി (Genesis) പുറപ്പാട് (Exodus) ലേവ്യർ (Leviticus) സംഖ്യ (Numbers) നിയമാവർത്തനം (Deuteronomy) ജോഷ്വ (Joshua) ന്യായാധിപന്മാർ (Judges) റൂത്ത് (Ruth) 1 സാമുവൽ (1 Samuel) 2 സാമുവൽ (2 Samuel) 1 രാജാക്കന്മാർ (1 Kings) 2 രാജാക്കന്മാർ (2 Kings) 1 ദിനവൃത്താന്തം (1 Chronicles) 2 ദിനവൃത്താന്തം (2 Chronicles) എസ്രാ (Ezra) നെഹെമിയാ (Nehemiah) തോബിത് (Tobit) യൂദിത്ത് (Judith) എസ്തേർ (Esther) 1 മക്കബായർ (1 Maccabees) 2 മക്കബായർ (2 Maccabees) ജോബ് (Job) സങ്കീർത്തനങ്ങൾ (Psalms) സുഭാഷിതങ്ങൾ (Proverbs) സഭാപ്രസംഗകൻ (Ecclesiastes) ഉത്തമഗീതം (Song of Solomon) ജ്ഞാനം (Wisdom) പ്രഭാഷകൻ (Sirach) ഏശയ്യാ (Isaiah) ജറെമിയാ (Jeremiah) വിലാപങ്ങൾ (Lamentations) ബാറൂക്ക് (Baruch) എസെക്കിയേൽ (Ezekiel) ദാനിയേൽ (Daniel) ഹോസിയാ (Hosea) ജോയേൽ (Joel) ആമോസ് (Amos) ഒബാദിയാ (Obadiah) യോനാ (Jonah) മിക്കാ (Micah) നാഹൂം (Nahum) ഹബക്കൂക്ക് (Habakkuk) സെഫാനിയാ (Zephaniah) ഹഗ്ഗായി (Haggai) സഖറിയാ (Zechariah) മലാക്കി (Malachi)

സങ്കീർത്തനങ്ങൾ (Psalms)

☩ Chapter 41
Tools:
രോഗശയ്യയില്‍ ആശ്വാസം
1
ദരിദ്രരോടു ദയകാണിക്കുന്നവന്‍ ഭാഗ്യവാന്‍ ‍. കഷ്ടതയുടെ നാളുകളില്‍ അവനെ കര്‍ത്താവു രക്ഷിക്കും.
2
കര്‍ത്താവ് അവനെ പരിപാലിക്കുകയും അവന്റെ ജീവന്‍ സംരക്ഷിക്കുകയും ചെയ്യും. അവന്‍ ഭൂമിയില്‍ അനുഗൃഹീതനായിരിക്കും; അവിടുന്ന് അവനെ ശത്രുക്കള്‍ക്കു വിട്ടുകൊടുക്കുകയില്ല.
3
കര്‍ത്താവ് അവനു രോഗശയ്യയില്‍ ആശ്വാസം പകരും; അവിടുന്ന് അവനു രോഗശാന്തി നല്‍കും.
4
ഞാന്‍ പറഞ്ഞു: കര്‍ത്താവേ, എന്നോടു കൃപതോന്നണമേ. എന്നെ സുഖപ്പെടുത്തണമേ; ഞാന്‍ അങ്ങേക്കെതിരായി പാപം ചെയ്തുപോയി.
5
എന്റെ ശത്രുക്കള്‍ എന്നെക്കുറിച്ചു ദുഷ്ടതയോടെ പറയുന്നു: അവന്‍ എപ്പോള്‍ മരിക്കും? അവന്റെ നാമം എപ്പോള്‍ ഇല്ലാതാകും?
6
എന്നെ കാണാന്‍ വരുന്നവന്‍ പൊള്ളവാക്കുകള്‍ പറയുന്നു; എന്നാല്‍, ഹൃദയത്തില്‍ തിന്‍മ നിരൂപിക്കുന്നു; അവന്‍ പുറത്തിറങ്ങി അതു പറഞ്ഞുപരത്തുന്നു.
7
എന്നെ വെറുക്കുന്നവര്‍ ഒന്നുചേര്‍ന്ന് എന്നെക്കുറിച്ചു പിറുപിറുക്കുന്നു; അവര്‍ എന്നെ അങ്ങേയറ്റം ദ്രോഹിക്കാന്‍ വട്ടംകൂട്ടുന്നു.
8
മാരകമായ വ്യാധി അവനെ പിടികൂടിയിരിക്കുന്നു; അവന്‍ ഇനി എഴുന്നേല്‍ക്കുകയില്ല എന്ന് അവര്‍ പറയുന്നു.
9
ഞാന്‍ വിശ്വസിച്ചവനും എന്റെ ഭക്ഷണത്തില്‍ പങ്കുചേര്‍ന്നവനുമായ എന്റെ പ്രാണസ്‌നേഹിതന്‍പോലും എനിക്കെതിരായി കുതികാലുയര്‍ത്തിയിരിക്കുന്നു.
10
കര്‍ത്താവേ, എന്നോടു കൃപതോന്നണമേ! എന്നെ എഴുന്നേല്‍പിക്കണമേ! ഞാന്‍ അവരോടു പകരംചോദിക്കട്ടെ!
11
എന്റെ ശത്രു എന്റെ മേല്‍ വിജയം നേടിയില്ല, അതിനാല്‍‍ , അവിടുന്ന് എന്നില്‍ പ്രസാദിച്ചിരിക്കുന്നു എന്ന് ഞാന്‍ അറിയുന്നു.
12
എന്നാല്‍ ‍, എന്റെ നിഷ്‌കളങ്കത നിമിത്തം അവിടുന്ന് എന്നെ താങ്ങുകയും എന്നേക്കുമായി അങ്ങയുടെ സന്നിധിയില്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്തു.
13
ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് എന്നേക്കും വാഴ്ത്തപ്പെടട്ടെ! ആമേന്‍ , ആമേന്‍ ‍.
- Advertisement -
☩ Books
പഴയOld
പുതിയNew

Link to Heaven