☩ ബൈബിൾBible

☩ Books
പഴയ നിയമംOld Testament
പുതിയ നിയമംNew Testament
ഉല്‍പത്തി (Genesis) പുറപ്പാട് (Exodus) ലേവ്യർ (Leviticus) സംഖ്യ (Numbers) നിയമാവർത്തനം (Deuteronomy) ജോഷ്വ (Joshua) ന്യായാധിപന്മാർ (Judges) റൂത്ത് (Ruth) 1 സാമുവൽ (1 Samuel) 2 സാമുവൽ (2 Samuel) 1 രാജാക്കന്മാർ (1 Kings) 2 രാജാക്കന്മാർ (2 Kings) 1 ദിനവൃത്താന്തം (1 Chronicles) 2 ദിനവൃത്താന്തം (2 Chronicles) എസ്രാ (Ezra) നെഹെമിയാ (Nehemiah) തോബിത് (Tobit) യൂദിത്ത് (Judith) എസ്തേർ (Esther) 1 മക്കബായർ (1 Maccabees) 2 മക്കബായർ (2 Maccabees) ജോബ് (Job) സങ്കീർത്തനങ്ങൾ (Psalms) സുഭാഷിതങ്ങൾ (Proverbs) സഭാപ്രസംഗകൻ (Ecclesiastes) ഉത്തമഗീതം (Song of Solomon) ജ്ഞാനം (Wisdom) പ്രഭാഷകൻ (Sirach) ഏശയ്യാ (Isaiah) ജറെമിയാ (Jeremiah) വിലാപങ്ങൾ (Lamentations) ബാറൂക്ക് (Baruch) എസെക്കിയേൽ (Ezekiel) ദാനിയേൽ (Daniel) ഹോസിയാ (Hosea) ജോയേൽ (Joel) ആമോസ് (Amos) ഒബാദിയാ (Obadiah) യോനാ (Jonah) മിക്കാ (Micah) നാഹൂം (Nahum) ഹബക്കൂക്ക് (Habakkuk) സെഫാനിയാ (Zephaniah) ഹഗ്ഗായി (Haggai) സഖറിയാ (Zechariah) മലാക്കി (Malachi)

സങ്കീർത്തനങ്ങൾ (Psalms)

☩ Chapter 30
Tools:
കൃതജ്ഞതാഗാനം
1
കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും, അവിടുന്ന് എന്നെ രക്ഷിച്ചു; എന്റെ ശത്രു എന്റെമേല്‍ വിജയമാഘോഷിക്കാന്‍ ഇടയാക്കിയില്ല.
2
എന്റെ ദൈവമായ കര്‍ത്താവേ, ഞാനങ്ങയോടു നിലവിളിച്ച് അപേക്ഷിച്ചു, അവിടുന്ന് എന്നെ സുഖപ്പെടുത്തുകയും ചെയ്തു.
3
കര്‍ത്താവേ, അവിടുന്ന് എന്നെ പാതാളത്തില്‍ നിന്നു കരകയറ്റി; മരണഗര്‍ത്തത്തില്‍ പതിച്ചവരുടെയിടയില്‍ നിന്ന് എന്നെ ജീവനിലേക്ക് ആനയിച്ചു.
4
കര്‍ത്താവിന്റെ വിശുദ്ധരേ, അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍; അവിടുത്തെ പരിശുദ്ധനാമത്തിനു കൃതജ്ഞതയര്‍പ്പിക്കുവിന്‍.
5
എന്തെന്നാല്‍ ‍, അവിടുത്തെ കോപം നിമിഷനേരത്തേക്കേ ഉള്ളു; അവിടുത്തെ പ്രസാദം ആജീവനാന്തം നിലനില്‍ക്കുന്നു; രാത്രിയില്‍ വിലാപമുണ്ടായേക്കാം; എന്നാല്‍ പ്രഭാതത്തോടെ സന്തോഷത്തിന്റെ വരവായി.
6
ഞാനൊരിക്കലും കുലുങ്ങുകയില്ലെന്ന് ഐശ്വര്യകാലത്തു ഞാന്‍ പറഞ്ഞു.
7
കര്‍ത്താവേ, അങ്ങയുടെ കാരുണ്യം എന്നെ ശക്തമായ പര്‍വതത്തെപ്പോലെ ഉറപ്പിച്ചിരുന്നു; അങ്ങു മുഖം മറച്ചപ്പോള്‍ ഞാന്‍ പരിഭ്രമിച്ചുപോയി.
8
കര്‍ത്താവേ, അങ്ങയോടു ഞാന്‍ നിലവിളിച്ചു; ഞാന്‍ കര്‍ത്താവിനോടു യാചിച്ചു.
9
ഞാന്‍ പാതാളത്തില്‍ പതിച്ചാല്‍ എന്റെ മരണംകൊണ്ട് എന്തു ഫലം? ധൂളി അങ്ങയെ വാഴ്ത്തുമോ? അത് അങ്ങയുടെ വിശ്വസ്തതയെ പ്രഘോഷിക്കുമോ?
10
കര്‍ത്താവേ, എന്റെ യാചന കേട്ട് എന്നോടു കരുണ തോന്നണമേ! കര്‍ത്താവേ, അവിടുന്ന് എന്നെ സഹായിക്കണമേ!
11
അവിടുന്ന് എന്റെ വിലാപത്തെ ആനന്ദനൃത്തമാക്കി മാറ്റി; അവിടുന്ന് എന്നെ, ചാക്കുവസ്ത്രമഴിച്ച്, ആനന്ദമണിയിച്ചു.
12
ഞാന്‍ മൗനംപാലിക്കാതെ അങ്ങയെ പാടിപ്പുകഴ്ത്തും; ദൈവമായ കര്‍ത്താവേ, ഞാനങ്ങേക്ക് എന്നും നന്ദി പറയും.
- Advertisement -
☩ Books
പഴയOld
പുതിയNew

Link to Heaven