എന്റെ ദൈവമായ കര്‍ത്താവേ, അങ്ങില്‍ ഞാന്‍ അഭയം തേടുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരിലും നിന്ന് എന്നെ രക്ഷിക്കണമേ, മോചിപ്പിക്കണമേ!
2
അല്ലെങ്കില്‍ , സിംഹത്തെപ്പോലെ അവര്‍ എന്നെ ചീന്തിക്കീറും; ആരും രക്ഷിക്കാനില്ലാതെ എന്നെ വലിച്ചിഴയ്ക്കും.
3
എന്റെ ദൈവമായ കര്‍ത്താവേ, ഞാനതു ചെയ്തിട്ടുണ്ടെങ്കില്‍ , ഞാന്‍ തിന്‍മ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ ,
4
ഞാന്‍ എന്റെ സുഹൃത്തിനു തിന്‍മപ്രതിഫലം കൊടുത്തിട്ടുണ്ടെങ്കില്‍ , അകാരണമായി ശത്രുവിനെ കൊള്ളയടിച്ചിട്ടുണ്ടെങ്കില്‍ ,
5
ശത്രു എന്നെ പിന്‍തുടര്‍ന്നു കീഴടക്കിക്കൊള്ളട്ടെ; എന്റെ ജീവനെ നിലത്തിട്ടു ചവിട്ടിമെതിക്കട്ടെ; പ്രാണനെ പൂഴിയില്‍ ആഴ്ത്തിക്കൊള്ളട്ടെ.
6
കര്‍ത്താവേ, കോപത്തോടെ എഴുന്നേല്‍ക്കണമേ! എന്റെ ശത്രുക്കളുടെ ക്രോധത്തെ നേരിടാന്‍ എഴുന്നേല്‍ക്കണമേ! ദൈവമേ, ഉണരണമേ! അവിടുന്ന് ഒരു ന്യായവിധി നിശ്ചയിച്ചിട്ടുണ്ടല്ലോ.
7
ജനതകള്‍ അങ്ങയുടെ ചുറ്റും സമ്മേളിക്കട്ടെ! അവര്‍ക്കു മുകളില്‍ ഉയര്‍ന്ന സിംഹാസനത്തില്‍ അവിടുന്ന് ഉപവിഷ്ടനാകണമേ!
8
കര്‍ത്താവു ജനതകളെ വിധിക്കുന്നു; കര്‍ത്താവേ, എന്റെ നീതിനിഷ്ഠയ്ക്കും സത്യസന്ധതയ്ക്കും ഒത്തവിധം എന്നെ വിധിക്കണമേ!