☩ ബൈബിൾBible

☩ Books
പഴയ നിയമംOld Testament
പുതിയ നിയമംNew Testament
ഉല്‍പത്തി (Genesis) പുറപ്പാട് (Exodus) ലേവ്യർ (Leviticus) സംഖ്യ (Numbers) നിയമാവർത്തനം (Deuteronomy) ജോഷ്വ (Joshua) ന്യായാധിപന്മാർ (Judges) റൂത്ത് (Ruth) 1 സാമുവൽ (1 Samuel) 2 സാമുവൽ (2 Samuel) 1 രാജാക്കന്മാർ (1 Kings) 2 രാജാക്കന്മാർ (2 Kings) 1 ദിനവൃത്താന്തം (1 Chronicles) 2 ദിനവൃത്താന്തം (2 Chronicles) എസ്രാ (Ezra) നെഹെമിയാ (Nehemiah) തോബിത് (Tobit) യൂദിത്ത് (Judith) എസ്തേർ (Esther) 1 മക്കബായർ (1 Maccabees) 2 മക്കബായർ (2 Maccabees) ജോബ് (Job) സങ്കീർത്തനങ്ങൾ (Psalms) സുഭാഷിതങ്ങൾ (Proverbs) സഭാപ്രസംഗകൻ (Ecclesiastes) ഉത്തമഗീതം (Song of Solomon) ജ്ഞാനം (Wisdom) പ്രഭാഷകൻ (Sirach) ഏശയ്യാ (Isaiah) ജറെമിയാ (Jeremiah) വിലാപങ്ങൾ (Lamentations) ബാറൂക്ക് (Baruch) എസെക്കിയേൽ (Ezekiel) ദാനിയേൽ (Daniel) ഹോസിയാ (Hosea) ജോയേൽ (Joel) ആമോസ് (Amos) ഒബാദിയാ (Obadiah) യോനാ (Jonah) മിക്കാ (Micah) നാഹൂം (Nahum) ഹബക്കൂക്ക് (Habakkuk) സെഫാനിയാ (Zephaniah) ഹഗ്ഗായി (Haggai) സഖറിയാ (Zechariah) മലാക്കി (Malachi)

സങ്കീർത്തനങ്ങൾ (Psalms)

☩ Chapter 38
Tools:
രോഗിയുടെ രോദനം
1
കര്‍ത്താവേ, അങ്ങയുടെ കോപത്തില്‍ എന്നെ ശാസിക്കരുതേ! അങ്ങയുടെ ക്രോധത്തില്‍ എന്നെ ശിക്ഷിക്കരുതേ!
2
അങ്ങയുടെ അസ്ത്രങ്ങള്‍ എന്നില്‍ ആഞ്ഞുതറച്ചിരിക്കുന്നു; അങ്ങയുടെ കരം എന്റെ മേല്‍ പതിച്ചിരിക്കുന്നു.
3
അങ്ങയുടെ രോഷംമൂലം എന്റെ ശരീരത്തില്‍ സ്വസ്ഥതയില്ല; എന്റെ പാപം നിമിത്തം എന്റെ അസ്ഥികളില്‍ ആരോഗ്യവുമില്ല.
4
എന്റെ അകൃത്യങ്ങള്‍ എന്റെ തലയ്ക്കു മുകളില്‍ ഉയര്‍ന്നിരിക്കുന്നു; അത് എനിക്കു താങ്ങാനാവാത്ത ചുമടായിരിക്കുന്നു.
5
എന്റെ ഭോഷത്തംമൂലം എന്റെ വ്രണങ്ങള്‍ അഴുകിനാറുന്നു.
6
ഞാന്‍ കുനിഞ്ഞു നിലംപറ്റി; ദിവസം മുഴുവന്‍ ഞാന്‍ വിലപിച്ചു കഴിയുന്നു.
7
എന്റെ അരക്കെട്ടു ജ്വരംകൊണ്ടു പൊള്ളുന്നു; എന്റെ ശരീരത്തിനു തീരെ സൗഖ്യമില്ല.
8
ഞാന്‍ തീര്‍ത്തും ക്ഷീണിച്ചു തകര്‍ന്നിരിക്കുന്നു; ഹൃദയക്‌ഷോഭം നിമിത്തം ഞാന്‍ നെടുവീര്‍പ്പിടുന്നു.
9
കര്‍ത്താവേ, എന്റെ ആഗ്രഹങ്ങള്‍ അങ്ങേക്കറിയാമല്ലോ; എന്റെ തേങ്ങല്‍ അങ്ങേക്ക് അജ്ഞാതമല്ല.
10
എന്റെ ഹൃദയം തുടിക്കുന്നു; എന്റെ ശക്തി ക്ഷയിക്കുന്നു; കണ്ണുകളുടെ പ്രകാശവും എനിക്കുനഷ്ടപ്പെട്ടിരിക്കുന്നു.
11
എന്റെ സുഹൃത്തുക്കളും കൂട്ടുകാരുംമഹാമാരി നിമിത്തം എന്നില്‍ നിന്ന് അകന്നു നില്‍ക്കുന്നു; ഉറ്റവര്‍ അകന്നുമാറുന്നു.
12
എന്റെ ജീവനെ വേട്ടയാടുന്നവര്‍ കെണികളൊരുക്കുന്നു; എന്നെ ഉപദ്രവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിനാശത്തെപ്പറ്റി സംസാരിക്കുന്നു; അവര്‍ ദിവസം മുഴുവനും വഞ്ചന നിനയ്ക്കുന്നു.
13
ഞാന്‍ ബധിരനെപ്പോലെയാണ്, ഒന്നും കേള്‍ക്കുന്നില്ല; വായ് തുറക്കാത്ത മൂകനെപ്പോലെയാണു ഞാന്‍ ‍.
14
ചെവികേള്‍ക്കാത്തവനെപ്പോലെയാണു ഞാന്‍ ‍; ഞാന്‍ ഒരു മറുപടിയും പറയുന്നില്ല.
15
കര്‍ത്താവേ, അങ്ങേക്കുവേണ്ടിയാണു ഞാന്‍ കാത്തിരിക്കുന്നത്; എന്റെ ദൈവമായ കര്‍ത്താവേ, അങ്ങാണ് എനിക്ക് ഉത്തരമരുളേണ്ടത്.
16
ഇതാണ് എന്റെ പ്രാര്‍ഥന: എന്റെ കാല്‍ വഴുതുമ്പോള്‍ അഹങ്കരിക്കുന്നവര്‍ എന്നെ പ്രതി സന്തോഷിക്കാന്‍ ഇടയാക്കരുതേ!
17
ഇതാ, ഞാന്‍ വീഴാറായിരിക്കുന്നു, വേദന എന്നെ വിട്ടുപിരിയുന്നില്ല.
18
ഞാന്‍ എന്റെ അകൃത്യങ്ങള്‍ ഏറ്റുപറയുന്നു; എന്റെ പാപത്തെപ്പറ്റി അനുതപിക്കുന്നു.
19
അകാരണമായി എന്റെ ശത്രുക്കളായിത്തീര്‍ന്നവര്‍ ശക്തരാണ്; അന്യായമായി എന്നെ വെറുക്കുന്നവര്‍ അനേകരത്രേ.
20
നന്‍മയ്ക്കു പ്രതിഫലമായി അവര്‍ എന്നോടു തിന്‍മ ചെയ്യുന്നു; ഞാന്‍ നന്‍മ ചെയ്യുന്നതുകൊണ്ടാണ് അവര്‍ എന്റെ വിരോധികളായത്.
21
കര്‍ത്താവേ, എന്നെ കൈവിടരുതേ! എന്റെ ദൈവമേ, എന്നില്‍ നിന്ന് അകന്നിരിക്കരുതേ!
22
എന്റെ രക്ഷയായ കര്‍ത്താവേ, എന്നെ സഹായിക്കാന്‍ വേഗം വരണമേ!
- Advertisement -
☩ Books
പഴയOld
പുതിയNew

Link to Heaven