☩ ബൈബിൾBible

☩ Books
പഴയ നിയമംOld Testament
പുതിയ നിയമംNew Testament
ഉല്‍പത്തി (Genesis) പുറപ്പാട് (Exodus) ലേവ്യർ (Leviticus) സംഖ്യ (Numbers) നിയമാവർത്തനം (Deuteronomy) ജോഷ്വ (Joshua) ന്യായാധിപന്മാർ (Judges) റൂത്ത് (Ruth) 1 സാമുവൽ (1 Samuel) 2 സാമുവൽ (2 Samuel) 1 രാജാക്കന്മാർ (1 Kings) 2 രാജാക്കന്മാർ (2 Kings) 1 ദിനവൃത്താന്തം (1 Chronicles) 2 ദിനവൃത്താന്തം (2 Chronicles) എസ്രാ (Ezra) നെഹെമിയാ (Nehemiah) തോബിത് (Tobit) യൂദിത്ത് (Judith) എസ്തേർ (Esther) 1 മക്കബായർ (1 Maccabees) 2 മക്കബായർ (2 Maccabees) ജോബ് (Job) സങ്കീർത്തനങ്ങൾ (Psalms) സുഭാഷിതങ്ങൾ (Proverbs) സഭാപ്രസംഗകൻ (Ecclesiastes) ഉത്തമഗീതം (Song of Solomon) ജ്ഞാനം (Wisdom) പ്രഭാഷകൻ (Sirach) ഏശയ്യാ (Isaiah) ജറെമിയാ (Jeremiah) വിലാപങ്ങൾ (Lamentations) ബാറൂക്ക് (Baruch) എസെക്കിയേൽ (Ezekiel) ദാനിയേൽ (Daniel) ഹോസിയാ (Hosea) ജോയേൽ (Joel) ആമോസ് (Amos) ഒബാദിയാ (Obadiah) യോനാ (Jonah) മിക്കാ (Micah) നാഹൂം (Nahum) ഹബക്കൂക്ക് (Habakkuk) സെഫാനിയാ (Zephaniah) ഹഗ്ഗായി (Haggai) സഖറിയാ (Zechariah) മലാക്കി (Malachi)

സങ്കീർത്തനങ്ങൾ (Psalms)

☩ Chapter 59
Tools:
ദൈവം എന്റെ ശക്തിദുര്‍ഗം
1
എന്റെ ദൈവമേ, ശത്രുക്കളുടെ കൈയില്‍ നിന്ന് എന്നെ മോചിപ്പിക്കണമേ! എന്നെ എതിര്‍ക്കുന്നവനില്‍ നിന്ന് എന്നെ രക്ഷിക്കണമേ!
2
ദുഷ്‌കര്‍മികളില്‍നി നിന്ന് എന്നെ വിടുവിക്കണമേ! രക്തദാഹികളില്‍ നിന്ന് എന്നെ കാത്തുകൊള്ളണമേ!
3
അതാ, അവര്‍ എന്റെ ജീവനു വേണ്ടി പതിയിരിക്കുന്നു; ക്രൂരര്‍ എനിക്കെതിരായി സംഘം ചേരുന്നു; കര്‍ത്താവേ, ഇത് എന്റെ അതിക്രമമോ പാപമോ നിമിത്തമല്ല.
4
എന്റെ തെറ്റുകള്‍കൊണ്ടല്ല, അവര്‍ ഓടിയടുക്കുന്നത്; ഉണര്‍ന്നെഴുന്നേറ്റ് എന്റെ സഹായത്തിനു വരണമേ! അങ്ങുതന്നെ കാണണമേ!
5
സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങ് ഇസ്രായേലിന്റെ ദൈവമാണ്, ജനതകളെ ശിക്ഷിക്കാന്‍ അങ്ങ് ഉണരണമേ! വഞ്ചനയോടെ തിന്‍മ നിരൂപിക്കുന്നവരില്‍ ഒരുവനെയും വെറുതെവിടരുതേ!
6
സന്ധ്യതോറും അവര്‍ മടങ്ങിവരുന്നു; നായ്ക്കളെപ്പോലെ ഓലിയിട്ടുകൊണ്ടു നഗരത്തിലെങ്ങും ഇരതേടി നടക്കുന്നു.
7
അവരുടെ വായ് അസഭ്യം ചൊരിയുന്നു; അവരുടെ അധരങ്ങള്‍ വാളാണ്; ആരുണ്ടു കേള്‍ക്കാന്‍ എന്ന് അവര്‍ വിചാരിക്കുന്നു.
8
കര്‍ത്താവേ, അങ്ങ് അവരെ പരിഹസിക്കുന്നു; അവിടുന്നു സകല ജനതകളെയും പുച്ഛിക്കുന്നു.
9
എന്റെ ബലമായവനേ, ഞാന്‍ അങ്ങേക്കു സ്തുതി പാടും; ദൈവമേ, അങ്ങ് എനിക്കു കോട്ടയാണ്.
10
എന്റെ ദൈവം കനിഞ്ഞ് എന്നെ സന്ദര്‍ശിക്കും; എന്റെ ശത്രുക്കളുടെ പരാജയം കാണാന്‍ അവിടുന്ന് എനിക്കിടയാക്കും.
11
അവരെ കൊന്നുകളയരുതേ! അല്ലെങ്കില്‍ ജനം അവിടുത്തെ വിസ്മരിക്കും. ഞങ്ങളുടെ പരിചയായ കര്‍ത്താവേ, അവിടുത്തെ ശക്തിയാല്‍ അവരെ ചിതറിച്ചു ക്ഷയിപ്പിക്കണമേ!
12
അവരുടെ വായിലെ പാപം നിമിത്തം, അധരങ്ങളിലെ വാക്കുകള്‍മൂലം, അഹങ്കാരികളായ അവര്‍ കെണിയില്‍ കുടുങ്ങട്ടെ! അവര്‍ ചൊരിയുന്ന ശാപവും നുണയും മൂലം,
13
ക്രോധത്തോടെ അവരെ സംഹരിക്കണമേ! അവരെ ഉന്‍മൂലനം ചെയ്യണമേ! അങ്ങനെ ദൈവം യാക്കോബിന്റെ മേല്‍വാഴുന്നുവെന്നു ഭൂമിയുടെ അതിരുകളോളം മനുഷ്യര്‍ അറിയട്ടെ!
14
സന്ധ്യതോറും അവര്‍ മടങ്ങിവരുന്നു; നായ്ക്കളെപ്പോലെ ഓലിയിട്ടുകൊണ്ട് അവര്‍ നഗരത്തിലെങ്ങും ഇരതേടി നടക്കുന്നു.
15
അവര്‍ ആഹാരത്തിനു വേണ്ടി ചുറ്റിത്തിരിയുന്നു. തൃപ്തിയാകുവോളം കിട്ടിയില്ലെങ്കില്‍ അവര്‍ മുറുമുറുക്കുന്നു.
16
ഞാന്‍ അങ്ങയുടെ ശക്തി പാടിപ്പുകഴ്ത്തും; പ്രഭാതത്തില്‍ ഞാന്‍ അങ്ങയുടെ കാരുണ്യം ഉച്ചത്തില്‍ പ്രകീര്‍ത്തിക്കും; എന്റെ കഷ്ടതയുടെ കാലത്ത് അങ്ങ് എന്റെ കോട്ടയും അഭയവുമായിരുന്നു.
17
എന്റെ ബലമായവനേ, ഞാന്‍ അങ്ങേക്കു സ്തുതികളാലപിക്കും; ദൈവമേ, അങ്ങാണ് എന്റെ ദുര്‍ഗം, എന്നോടു കാരുണ്യം കാണിക്കുന്ന ദൈവം.
- Advertisement -
☩ Books
പഴയOld
പുതിയNew

Link to Heaven