☩ ബൈബിൾBible

☩ Books
പഴയ നിയമംOld Testament
പുതിയ നിയമംNew Testament
ഉല്‍പത്തി (Genesis) പുറപ്പാട് (Exodus) ലേവ്യർ (Leviticus) സംഖ്യ (Numbers) നിയമാവർത്തനം (Deuteronomy) ജോഷ്വ (Joshua) ന്യായാധിപന്മാർ (Judges) റൂത്ത് (Ruth) 1 സാമുവൽ (1 Samuel) 2 സാമുവൽ (2 Samuel) 1 രാജാക്കന്മാർ (1 Kings) 2 രാജാക്കന്മാർ (2 Kings) 1 ദിനവൃത്താന്തം (1 Chronicles) 2 ദിനവൃത്താന്തം (2 Chronicles) എസ്രാ (Ezra) നെഹെമിയാ (Nehemiah) തോബിത് (Tobit) യൂദിത്ത് (Judith) എസ്തേർ (Esther) 1 മക്കബായർ (1 Maccabees) 2 മക്കബായർ (2 Maccabees) ജോബ് (Job) സങ്കീർത്തനങ്ങൾ (Psalms) സുഭാഷിതങ്ങൾ (Proverbs) സഭാപ്രസംഗകൻ (Ecclesiastes) ഉത്തമഗീതം (Song of Solomon) ജ്ഞാനം (Wisdom) പ്രഭാഷകൻ (Sirach) ഏശയ്യാ (Isaiah) ജറെമിയാ (Jeremiah) വിലാപങ്ങൾ (Lamentations) ബാറൂക്ക് (Baruch) എസെക്കിയേൽ (Ezekiel) ദാനിയേൽ (Daniel) ഹോസിയാ (Hosea) ജോയേൽ (Joel) ആമോസ് (Amos) ഒബാദിയാ (Obadiah) യോനാ (Jonah) മിക്കാ (Micah) നാഹൂം (Nahum) ഹബക്കൂക്ക് (Habakkuk) സെഫാനിയാ (Zephaniah) ഹഗ്ഗായി (Haggai) സഖറിയാ (Zechariah) മലാക്കി (Malachi)

സങ്കീർത്തനങ്ങൾ (Psalms)

☩ Chapter 136
Tools:
കര്‍ത്താവിന്റെ കാരുണ്യം അനന്തമാണ്
1
കര്‍ത്താവിനു നന്ദി പറയുവിന്‍;അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം അനന്തമാണ്.
2
ദേവന്‍മാരുടെ ദൈവത്തിനു നന്ദിപറയുവിന്‍; അവിടുത്തെ കാരുണ്യം അനന്തമാണ്.
3
നാഥന്‍മാരുടെ നാഥനു നന്ദിപറയുവിന്‍; അവിടുത്തെ കാരുണ്യം അനന്തമാണ്.
4
അവിടുന്നു മാത്രമാണ് അദ്ഭുതങ്ങള്‍പ്രവര്‍ത്തിക്കാന്‍ കഴിയുന്നവന്‍; അവിടുത്തെ കാരുണ്യം അനന്തമാണ്.
5
ജ്ഞാനംകൊണ്ട് അവിടുന്ന്ആകാശത്തെ സൃഷ്ടിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
6
അവിടുന്നു സമുദ്രത്തിനുമേല്‍ഭൂമിയെ വിരിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
7
അവിടുന്നു മഹാദീപങ്ങളെ സൃഷ്ടിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
8
പകലിനെ ഭരിക്കാന്‍ അവിടുന്നുസൂര്യനെ സൃഷ്ടിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
9
രാത്രിയെ ഭരിക്കാന്‍ ചന്ദ്രനെയുംനക്ഷത്രങ്ങളെയും സൃഷ്ടിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
10
ഈജിപ്തിലെ ആദ്യജാതരെഅവിടുന്നു സംഹരിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
11
അവിടുന്ന് അവരുടെയിടയില്‍നിന്ന്ഇസ്രായേലിനെ മോചിപ്പിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
12
കരുത്തുറ്റ കരത്താലും നീട്ടിയ ഭുജത്താലും അവിടുന്ന് അവരെ മോചിപ്പിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
13
അവിടുന്നു ചെങ്കടലിനെ രണ്ടായി വിഭജിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
14
അതിന്റെ നടുവിലൂടെ അവിടുന്ന്ഇസ്രായേലിനെ നടത്തി; അവിടുത്തെ കാരുണ്യം അനന്തമാണ്.
15
ഫറവോയെയും അവന്റെ സൈന്യത്തെയും അവിടുന്നു ചെങ്കടലില്‍ ആഴ്ത്തി; അവിടുത്തെ കാരുണ്യം അനന്തമാണ്.
16
തന്റെ ജനത്തെ അവിടുന്നുമരുഭൂമിയിലൂടെ നയിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
17
മഹാരാജാക്കന്‍മാരെ അവിടുന്നു സംഹരിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
18
കീര്‍ത്തിയുറ്റ രാജാക്കന്‍മാരെഅവിടുന്നു നിഗ്രഹിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
19
അമോര്യരാജാവായ സീഹോനെ അവിടുന്നു വധിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
20
ബാഷാന്‍രാജാവായ ഓഗിനെ അവിടുന്നു സംഹരിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
21
അവിടുന്ന് അവരുടെ നാട്അവകാശമായി നല്‍കി; അവിടുത്തെ കാരുണ്യം അനന്തമാണ്.
22
അവിടുന്നു തന്റെ ദാസനായ ഇസ്രായേലിന് അത് അവകാശമായി നല്‍കി; അവിടുത്തെ കാരുണ്യം അനന്തമാണ്.
23
നമ്മുടെ ദുഃസ്ഥിതിയില്‍അവിടുന്നു നമ്മെ ഓര്‍ത്തു; അവിടുത്തെ കാരുണ്യം അനന്തമാണ്.
24
അവിടുന്നു നമ്മെ ശത്രുക്കളില്‍നിന്നു രക്ഷിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
25
അവിടുന്ന് എല്ലാ ജീവികള്‍ക്കുംആഹാരം കൊടുക്കുന്നു; അവിടുത്തെ കാരുണ്യം അനന്തമാണ്.
26
സ്വര്‍ഗസ്ഥനായ ദൈവത്തിനു നന്ദിപറയുവിന്‍; അവിടുത്തെ കാരുണ്യം അനന്തമാണ്.
- Advertisement -
☩ Books
പഴയOld
പുതിയNew

Link to Heaven