കര്ത്താവേ! എന്റെ ശക്തിയുടെ ഉറവിടമേ, ഞാന് അങ്ങയെ സ്നേഹിക്കുന്നു.
2
അങ്ങാണ് എന്റെ രക്ഷാശിലയും കോട്ടയും വിമോചകനും, എന്റെ ദൈവവും എനിക്ക് അഭയം തരുന്ന പാറയും, എന്റെ പരിചയും രക്ഷാശൃംഗവും അഭയകേന്ദ്രവും.
3
സ്തുത്യര്ഹനായ കര്ത്താവിനെ ഞാന് വിളിച്ചപേക്ഷിക്കുന്നു; അവിടുന്ന് എന്നെ ശത്രുക്കളില്നി നിന്നു രക്ഷിക്കും.
4
മരണപാശം എന്നെ ചുറ്റി, വിനാശത്തിന്റെ പ്രവാഹങ്ങള് എന്നെ ആക്രമിച്ചു.
5
പാതാളപാശം എന്നെ വരിഞ്ഞുമുറുക്കി, മരണത്തിന്റെ കുരുക്ക് എന്റെ മേല്ഇതാ വീഴുന്നു.
6
കഷ്ടതയില് ഞാന് കര്ത്താവിനെ വിളിച്ചപേക്ഷിച്ചു; എന്റെ ദൈവത്തോടു ഞാന് സഹായത്തിനായി നിലവിളിച്ചു; അവിടുന്നു തന്റെ ആലയത്തില് നിന്ന് എന്റെ അപേക്ഷ കേട്ടു; എന്റെ നിലവിളി അവിടുത്തെ കാതുകളിലെത്തി.
7
കര്ത്താവിന്റെ കോപത്തില് ഭൂമി ഞെട്ടിവിറച്ചു; മലകളുടെ അടിസ്ഥാനങ്ങള് ഇളകി,
8
അവിടുത്തെ നാസികയില് നിന്നു ധൂമപടലമുയര്ന്നു; വായില് നിന്നു സംഹാരാഗ്നി പുറപ്പെട്ടു; കനലുകള് കത്തിജ്വലിച്ചു.
9
ആകാശം ചായിച്ച് അവിടുന്ന് ഇറങ്ങി വന്നു, കൂരിരുട്ടിന്മേല് അവിടുന്നു പാദം ഉറപ്പിച്ചു.
10
കെരൂബിനെ വാഹനമാക്കി അവിടുന്നു പറന്നു; കാറ്റിന്റെ ചിറകുകളില് അവിടുന്നു പാഞ്ഞുവന്നു.
11
അന്ധകാരം കൊണ്ട് അവിടുന്ന് ആവരണം ചമച്ചു; ജലം നിറഞ്ഞ കാര്മേഘങ്ങള്കൊണ്ടു വിതാനമൊരുക്കി.
12
അവിടുത്തെ മുന്പില് ജ്വലിക്കുന്ന തേജസ്സില് നിന്നു കന്മഴയും തീക്കനലും മേഘങ്ങള്ഭേദിച്ചു ഭൂമിയില് പതിച്ചു.
13
കര്ത്താവ് ആകാശത്തില് ഇടിമുഴക്കി, അത്യുന്നതന്റെ ശബ്ദം മുഴങ്ങിക്കേട്ടു, കന്മഴയും തീക്കനലും പൊഴിഞ്ഞു.
14
അവിടുന്ന് അമ്പയച്ച് അവരെ ചിതറിച്ചു; മിന്നല്പിണര്കൊണ്ട് അവരെ പായിച്ചു.
15
കര്ത്താവേ, അങ്ങയുടെ ശാസനയാല് , അങ്ങയുടെ നാസികയില് നിന്നുപുറപ്പെട്ട നിശ്വാസത്താല് , സമുദ്രത്തിലെ അന്തഃപ്രവാഹങ്ങള് കാണപ്പെട്ടു; ഭൂമിയുടെ അടിസ്ഥാനങ്ങള് അനാവൃതമായി.
16
ഉന്നതത്തില് നിന്നു കൈനീട്ടി അവിടുന്ന് എന്നെ പിടിച്ചു; പെരുവെള്ളത്തില് നിന്ന് അവിടുന്ന് എന്നെ പൊക്കിയെടുത്തു.
17
പ്രബലനായ ശത്രുവില് നിന്നും എന്നെ വെറുത്തവരില് നിന്നും അവിടുന്ന് എന്നെ രക്ഷിച്ചു; അവര് എന്റെ ശക്തിക്കതീതരായിരുന്നു.
18
അനര്ഥകാലത്ത് അവര് എന്റെ മേല് ചാടിവീണു, കര്ത്താവ് എനിക്ക് അഭയമായിരുന്നു.
19
അവിടുന്ന് എന്നെ വിശാലമായസ്ഥലത്തേക്കു നയിച്ചു; എന്നില് പ്രസാദിച്ചതിനാല് എന്നെ വിമോചിപ്പിച്ചു.
20
എന്റെ നീതിക്കൊത്തവിധം കര്ത്താവ് എനിക്കു പ്രതിഫലം നല്കി; എന്റെ കൈകളുടെ നിര്മലതയ്ക്കുചേര്ന്ന വിധം എനിക്കു പകരം തന്നു.
21
കര്ത്താവിന്റെ മാര്ഗത്തില് ഞാന് ഉറച്ചു നിന്നു; തിന്മചെയ്ത് എന്റെ ദൈവത്തില് നിന്നു ഞാന് അകന്നു പോയില്ല.
22
അവിടുത്തെ കല്പനകള് എന്റെ കണ്മുന്പിലുണ്ടായിരുന്നു; അവിടുത്തെ നിയമങ്ങള് ഞാന് ലംഘിച്ചില്ല.
23
അവിടുത്തെ മുന്പില് ഞാന് നിര്മലനായിരുന്നു; കുറ്റങ്ങളില് നിന്നു ഞാന് അകന്നു നിന്നു.
24
എന്റെ നീതിയും കൈകളുടെ നിഷ്കളങ്കതയും കണ്ടു കര്ത്താവ് എനിക്കു പ്രതിഫലം നല്കി.